0 Comments

മമ്മൂട്ടിയെക്കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിന് മോഹൻ ലാല്‍ നല്‍കുന്ന മറുപടി സോഷ്യല്‍മീഡിയയില്‍ വൈറൽ . ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു ലാലിന്‍റെ മറുപടി.
ഇച്ചാക്കയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാമോ എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ‘കിടു’ ലാൽ മറുപടി നൽകി. ജഗതി ശ്രീകുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് കംപ്ലീറ്റ് ആക്ടര്‍ എന്നായിരുന്നു ഉത്തരം. പൃഥ്വിരാജിനെ സമര്‍ത്ഥനെന്നാണ് വിശേഷിപ്പിച്ചത്. സൂപ്പര്‍ നടന്‍മാര്‍ മാത്രമല്ല, സൂപ്പര്‍ സുഹൃത്തുക്കളും കൂടിയാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും പരസ്പരമുള്ള വാക്കുകളെ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴത്തെ മറുപടിയും വൈറൽ ആയിരിക്കുകയാണ്.

ദാസനെയും വിജയനെയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ ആരാധകനോട് തനിക്കും അങ്ങനെ തോന്നുന്നു എന്നായിരുന്നു ലാലിൻറെ മറുപടി

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!