0 Comments

വടകര മണ്ഡലത്തിന് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍ എംപി. ഇതോടെ കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് വീണ്ടും തല പൊക്കിയത് . മലബാറില്‍ മുരളീധരനെ പ്രചാരണത്തിന് ഇറക്കണമെന്ന് ലീഗ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളി നിലപാട് വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് മുരളീധരന്‍. പ്രതിപക്ഷ നേതാവ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്‍റെ പരാതി.

കെപിസിസി നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും ലീഗുമായി മികച്ച ബന്ധമാണ് മുരളീധരന്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ പടലപ്പിണക്കം പരിഹരിക്കണമെന്നു പാര്‍ട്ടിയില്‍ ആവശ്യം ശക്തമായിട്ടുണ്ട്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *