0 Comments

യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിന് ഇന്ന് തുടക്കമാകുമ്പോൾ ആരാധകരുടെ കണ്ണുകൾ കരുത്തരായ ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലുള്ള ഗ്ലാമർ പോരാട്ടത്തിൽ. മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ജർമൻ ക്ലബ്ബ് റെഡ്ബുൾ ലെയ്പ്‌സെഷിനെയും നേരിടുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 11.30 നാണ് മത്സരങ്ങൾ. ഫോം വീണ്ടെടുത്ത ബാഴ്‌സലോണ ഏറെ പ്രതീക്ഷകളോടെയാണ് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മാച്ചിൽ സ്വന്തം തട്ടകത്തിൽ യുവന്റസിനോടേറ്റ തോൽവി ബാഴ്‌സയുടെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നെങ്കിലും പിന്നീട് ടീം മെച്ചപ്പെട്ടു.

അതേ സമയം ‌ കഴിഞ്ഞ വർഷം ഫൈനൽ കളിച്ച പി.എസ്.ജി, ഫ്രഞ്ച് ലീഗിൽ തുടരുന്ന മികവ് ചാമ്പ്യൻസ് ലീഗിലും പുറത്തെടുത്താൽ മെസിക്കും സംഘത്തിനും വെല്ലുവിളിയാവും. എന്നാൽ ലാലിഗയിൽ അവസാനം കളിച്ച പത്ത് മത്സരങ്ങളിൽ എട്ടും ബാഴ്‌സലോണ ജയിച്ചിട്ടുണ്ട്. ആ മികവ് തുടരാനാവും അവർ ശ്രമിക്കുക.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!