0 Comments

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങുന്നു. 482 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 111 എന്ന നിലയിലാണ്. സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ് മൂന്നു വീതം വിക്കറ്റ് വീഴ്ത്തി സന്ദർശകരെ തകർച്ചയിലാക്കിയത്.

ഇന്നലെ കളി അവസാനിപ്പിക്കുമ്പോൾ മൂന്നു വിക്കറ്റിന് 53 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് ഇന്ന് ഡാൻ ലോറൻസിനെ (26) ആണ് ആദ്യം നഷ്ടമായത്. അശ്വിനായിരുന്നു വിക്കറ്റ്. ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു.
പ്രതിരോധത്തിലൂന്നിക്കളിച്ച ബെൻ സ്റ്റോക്‌സ് (8) പിന്നാലെ പുറത്തായി. അശ്വിന് തന്നെയായിരുന്നു വിക്കറ്റ്. വിരാട് കോലി ക്യാച്ചെടുത്തു. തുടർന്ന് ഒല്ലി പോപ്പിനെ (12) പട്ടേൽ ഇശാന്ത് ശർമയുടെ കൈകളിത്തിച്ചു.
സ്പിന്നിന് അനുകൂലമായ ചെന്നൈയിലെ ഇനി ഇംഗ്ലണ്ടിന് പിടിച്ചു നിൽക്കുക ബുദ്ധിമുട്ടാകുമെന്നാണ് കരുതുന്നത്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *