0 Comments

രാഹുൽ ഗാന്ധി നാളെ പുതുച്ചേരി സന്ദർശിക്കാനിരിക്കെ പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവച്ചു. ജോൺ കുമാർ എം.എൽ.എയാണ് രാജിവച്ചത്. കാമരാജ് നഗർ എം.എൽ.എയാണ്. ഇതോടെ രാജിവച്ച കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം നാലായി. പുതുച്ചേരിയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമം തുടങ്ങിയിരിക്കെയായാണ് ഒരു എം.എൽ.എ കൂടി രാജി വച്ചത് .

ഇതോടെ നിയമസഭയിലെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 13 ആയി.നിലവിൽ പത്ത് കോൺഗ്രസ് എംഎൽഎമാരും, മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്രനുമാണ് സർക്കാരിനെ പിന്തുണയ്ക്കുന്നത്. പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രമാണുള്ളത്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *