0 Comments

കേരള കോണ്‍ഗ്രസ് ബി പിളർപ്പിലേക്ക് നീങ്ങുന്നു. ഗണേഷ് കുമാറിനോട് അതൃപ്തിയുള്ള വിഭാഗമാണ് പാർട്ടി വിടുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ ചേർന്നേക്കും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇവർ ചർച്ച നടത്തിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ആര്‍ (ബി) എന്ന പേരിലായിരിക്കും പുതിയ പാർട്ടി അറിയപ്പെടുക. ആര്‍ ബാലകൃഷ്ണ പിള്ളയോട് എതിര്‍പ്പില്ലെന്നും നജീം പാലക്കണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് പോലും സ്ഥാനങ്ങള്‍ നല്‍കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. നാല് ജില്ലാ കമ്മറ്റികള്‍ തങ്ങള്‍ക്കൊപ്പമാണെന്നും നജീം അവകാശപ്പെട്ടു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!