0 Comments

ഡോളർ കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇനി കോടതിയില്‍ ഹാജരാക്കും. രാവിലെയാണ് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതിൽ കൃത്യമായ പങ്ക് സന്തോഷ് ഈപ്പനുണ്ട് എന്നും കസ്റ്റംസ് വ്യകത്മാക്കി. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരെ നേരത്തെ പ്രതി പട്ടികയിൽ ചേർത്തിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!