0 Comments

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പുതുച്ചേരി സര്‍ക്കാര്‍ രാജിക്കൊരുങ്ങി. നാല് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാജി വെച്ചതോടെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. മുഖ്യമന്ത്രി നാരായണ സ്വാമി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാര്‍ ഗവർണറെ കാണും. ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ അവിശ്വാസപ്രമേയത്തിനൊന്നും നില്‍ക്കാതെ സര്‍ക്കാര്‍ രാജിവെക്കുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

14 കോണ്‍ഗ്രസ് അംഗങ്ങളുടെയും മൂന്ന് ഡിഎംകെ അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെയായിരുന്നു ഭരണം. എന്നാല്‍ നാല് എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. തെരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെടുന്നതാണ് പുതുച്ചേരി നിയമസഭ. നേരത്തെ മൂന്ന് എംഎൽഎമാരും ഇന്ന് രാവിലെ ജോണ്‍ കുമാര്‍ എംഎൽഎയും രാജിവച്ചിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *