0 Comments

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് പടുകൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. മൂന്നാം ദിനം ഒടുവിൽ മൂന്നു വിക്കറ്റിന് 53 എന്ന നിലയിൽ പതറുകയായിരുന്ന ഇംഗ്ലണ്ടിന്റെ ഇന്നത്തെ തുടക്കവും തകർച്ചയോടെയായിരുന്നു. ബൗളിംഗ് മാറ്റമായി എത്തിയ അശ്വിൻ ആദ്യപന്തിൽ തന്നെ ഡാൻ ലോറൻസിനെ (26) പുറത്താക്കി.

പ്രതിരോധത്തിലൂന്നിക്കളിച്ച ബെൻ സ്റ്റോക്‌സ് (8) ആയിരുന്നു അശ്വിന്റെ അടുത്ത ഇര. വിരാട് കോലി ക്യാച്ചിലൂടെ പുറത്താക്കി. തുടർന്ന് ഒരറ്റത്ത്​ പിടിച്ചുനിന്ന ജോറൂട്ട്​ (33), വാലറ്റത്ത്​ അടിച്ചുതകർത്ത മുഈൻ അലി (18 പന്തിൽ 43) എന്നിവരാണ്​ ഇംഗ്ലണ്ട്​ നിരയിൽ അൽ​പ്പമെങ്കിലും മികച്ചു നിന്നത്‌​. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. 24ന് അഹമ്മദാബാദിലാണ് മൂന്നാം ടെസ്റ്റ്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *