0 Comments

ജര്‍മനിയിലെ നാസികളെ പോലെയുള്ള പ്രവർത്തിയാണ് ആര്‍.എസ്.എസ് ഇന്ത്യയിൽ ചെയ്യുന്നതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുന്നവരുടേയും നൽകാത്തവരുടേയും വീടുകള്‍ ആര്‍.എസ്.എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്നാരോപിച്ചാണ് കുമാരസ്വാമിയുടെ പ്രസ്താവന.

‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവനകള്‍ നല്‍കുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകള്‍ ആര്‍.എസ്.എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. എന്തിനാണ് ഇതെന്ന കാര്യം അറിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമാണ് ഈ നടപടി”- കുമാരസ്വാമി ട്വീറ്റ് ചെയ്തു. ആര്‍.എസ്.എസും നാസികളുടേതിന് സമാന രീതികൾ അവലംബിക്കുമോ എന്ന് ഭയപ്പെടുന്നതായും രാജ്യത്ത് മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും കുമാരസ്വാമി ആശങ്ക പങ്കുവച്ചു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *