0 Comments

ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കി. തുടർന്ന് സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിച്ചത്. പ്രായക്കൂടുതലായതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതി അറിയിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു. എന്നാൽ ആഷിഖ് അബുവിനും അമല്‍ നീരദിനും താനുമായി രണ്ടോ മൂന്നോ വയസിന്‍റെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും സലിം കുമാർ വ്യക്തമാക്കി. രാഷ്ട്രീയ വിവേചനമാണുണ്ടായത്. ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കിലും മരണം വരെ താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സലിം കുമാറിനെ വിളിച്ച് സംസാരിക്കുമെന്നും വിഷമമുണ്ടെങ്കിൽ നേരിട്ട് സംസാരിച്ച് തീർക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായ കമൽ പറഞ്ഞു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!