0 Comments

ഭോപ്പാൽ: രാജ്യത്ത് പെട്രോൾ വില സെഞ്ച്വറി അടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് പെട്രോൾ വില നൂറു രൂപ തൊട്ടത്. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് പ്രീമിയം പെട്രോളിന്റെ വില നൂറു കടന്നത്. അതേസമയം വില നൂറ് കടന്നതോടെ പെട്രോൾ പമ്പുടമകൾ പുലിവാലു പിടിച്ചു. മിക്ക പമ്പുകളിലെയും മെഷിനുകളിൽ മൂന്നക്കം കാണിക്കാനുള്ള സാങ്കേതിക വിദ്യയില്ല എന്നതായിരുന്നു കാരണം.

ഇതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതിനാലാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത് എന്നാണ് സർക്കാറും എണ്ണക്കമ്പനികളും പറയുന്നത്. ഒക്ടോബർ മുതൽ അമ്പത് ശതമാനത്തിലേറെ വില വർധനയാണ് ക്രൂഡ് ഓയിലിൽ ഉണ്ടായത് എന്ന് കമ്പനികൾ പറയുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *