0 Comments

ഒടിടി പ്ലാറ്റ്ഫോമുകളിൽ പുറത്തിറക്കിയ സിനിമകൾ വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു . മോഹൻലാൽ ചിത്രം ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട്. 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത് . ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ദൃശ്യവും തിയറ്ററില്‍ കാണാമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ദൃശ്യം 2 ഒടിടിയിലും മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ തിയറ്ററുകളിൽ എത്തിയ ജയസൂര്യയുടെ വെള്ളം, യുവതാരങ്ങളുടെ യുവം, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!