0 Comments

ആണവ കരാർ വിഷയത്തിൽ ഇറാൻ നിലപാട് കടുപ്പിച്ചു. 21നകം വൻശക്തി രാജ്യങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ പരിശോധക സംഘത്തിനും വിലക്ക് ഏർപ്പെടുത്തേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു. അതേസമയം 2015ൽ ഒപ്പുവെച്ച കരാർ വ്യവസ്ഥകൾ ലംഘിച്ചത് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളാണെന്ന നിലപാടിലാണ് ഇറാൻ. 21നുള്ളിൽ ഉപരോധം പിൻവലിച്ച് വൻശക്തി രാജ്യങ്ങൾ കരാറിനോടുള്ള നീതി പുലർത്തിയില്ലെങ്കിൽ കരാറിലെ തുടർ വ്യവസ്ഥകൾ നടപ്പാക്കാൻ തയ്യാറല്ലെന്ന് ഇറാൻ അറിയിച്ചു.

അന്താരാഷ്ട്ര ആണവോർജ സമിതിയുടെ എല്ലാ പരിശോധനകൾക്കും സ്ഥായിയായ വിലക്ക് ഏർപ്പെടുത്തുകയല്ല. വൻശക്തി രാജ്യങ്ങൾ നിലപാട് മാറ്റത്തിന് തയ്യാറായാൽ ഇറാനും വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണ്- ഇറാൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *