0 Comments

അബൂദബിയിൽ സ്കൂളിലെത്താൻ കുട്ടികൾക്ക്  പി.സി.ആര്‍ പരിശോധന നിർബന്ധമാക്കി. സ്കൂൾ പ്രവേശനത്തിന് രക്ഷിതാക്കൾക്കും പി.സി.ആർ ഫലം നിർബന്ധമാക്കും. 12 വയസിന് മുകളിലുള്ള വിദ്യാർഥികൾ നിശ്ചിത കാലയളവിൽ തുടർച്ചയായി പരിശോധന നടത്തണം. സ്കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരിശോധന സൗജന്യമായിരിക്കും. ഭിന്നശേഷിക്കാരായി വിദ്യാർഥികൾക്ക് പരിശോധന ആവശ്യമില്ല. അധ്യാപകർ 14 ദിവസം കൂടുമ്പോൾ പരിശോധന നടത്തണം. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാണ്.

അതേസമയം മാറാരോഗികളായ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സ്കൂളിലേക്ക് വരുന്നുണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒപ്പം കോവിഡ് വെല്ലുവിളികളെ കുറിച്ച് ബോധവാനാണ് എന്ന സത്യവാങ്മൂലവും സമർപ്പിക്കണം.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!