0 Comments

കേരളത്തിൽ നിന്ന് ബംഗളൂരുവിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിലെ ഉയർന്ന ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നിലെന്ന് ബംഗളൂരു കോർപറേഷൻ അറിയിച്ചു. 72 മണിക്കൂറിന് മുൻപെടുത്ത ആര്‍ ടി – പി.സി.ആര്‍ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവർക്ക് ഇക്കാര്യത്തിൽ നിർദേശം കൈമാറിയിട്ടുണ്ട് .

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ പരിശോധന നടത്തി ഫലം വരുന്നത് വരെ ക്വോറന്റൈനിൽ കഴിയണം.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *