0 Comments

നടൻ രമേഷ് പിഷാരടി കോൺഗ്രസിലേക്കെന്നു സൂചന. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പിഷാരടി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ കേരള യാത്ര ഇന്ന് ഹരിപ്പാട് എത്തും. ഇതിനിടെയാണ് രമേശ് പിഷാരടി വേദിയില്‍ എത്തുമെന്ന വാര്‍ത്തകള്‍.

പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ വലതുപക്ഷത്തേക്ക് എത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി ചർച്ച നടത്തിയതായും അറിയുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *