0 Comments

യു.എ.ഇയിൽ കുടുങ്ങിയ മലയാളികളുടെ കുവൈറ്റ്, സൗദി എന്നിവിടങ്ങളിലേക്കുള്ള യാത്ര വൈകും. ചർച്ചയിൽ പുരോഗതിയില്ലെന്നാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചത്. അതിനാല്‍ നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള യാത്രാ വിലക്കിനെ തുടര്‍ന്നാണ് സൌദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കാര്‍ യു.എ.ഇയില്‍ കുടുങ്ങിയത്.

നേരത്തെ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൌദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. അതിനാലാണ് യാത്രക്കാര്‍ യു.എ.ഇ വഴി യാത്ര ചെയ്തത്. എന്നാല്‍ യു.എ.ഇ കൂടി യാത്രാനിരോധമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഇവിടെ എത്തിയ യാത്രക്കാര്‍ കുടുങ്ങി.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!