0 Comments

ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്​.ടിയിൽ ഉൾപ്പെടുത്താൻ അഭ്യർഥിക്കുന്നുണ്ടെന്ന്​ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രദാൻ. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില ഉയരുന്നതാണ്​ ഇന്ത്യയിലും പെട്രോൾ-ഡീസൽ വില വർധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണവില ഘട്ടം ഘട്ടമായി ഇന്ത്യയിൽ കുറയും. കോവിഡിനെ തുടർന്ന്​ എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വെട്ടിചുരുക്കിയിട്ടുണ്ടെന്ന്​ പെട്രോളിയം മന്ത്രി പറഞ്ഞു.

പെട്രോളിയം ഉൽപന്നങ്ങളുടെ വില ഓരോ ദിവസവും ഇന്ത്യയിൽ വർധിക്കുകയാണ്​. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 91 രൂപയാണ്​ വില. ഡീസൽ 81 രൂപയിലുമെത്തിയിട്ടുണ്ട്​.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *