0 Comments

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്ബരയുടെ വേദി പൂനെയില്‍ നിന്ന് മാറ്റിയേക്കും. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഏകദിന പരമ്ബരയ്ക്ക് മഹാരാഷ്ട്രക്ക് പുറത്തുള്ള ഏതെങ്കിലും വേദി ബിസിസിഐ പരിഗണിക്കുന്നത്.

ഏകദിന പരമ്ബര കഴിഞ്ഞ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂനെ വേദിയായി തെരഞ്ഞെടുത്തത്. എന്നാല്‍ മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച മാത്രം 8000 ത്തോളം കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ മുംബൈയില്‍ മാത്രം 1100 കൊവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്ബരയിലുള്ളത്. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റിനുശേഷം ഇതേവേദിയില്‍ അഞ്ച് മത്സസരങ്ങളടങ്ങിയ ടി20 പരമ്ബരയിലും ഇംഗ്ലണ്ട് കളിക്കും. ഇതിനുശേഷമാകും ഏകദിന പരമ്ബരക്കായി ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍ പൂനെയിലെത്തുക.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!