0 Comments

മലപ്പുറം: കുപ്രസിദ്ധ വാഹന മോഷ്ടാവായ സലാഹുദ്ധീന്‍ വഴിക്കടവ് പോലിസിന്റെ പിടിയിലായി. 13 കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്നു സലാഹുദ്ധീന്‍ എന്ന സലാഹ് തിരുവനന്തപുരം കരക്കാമണ്ഡപത്തിന് അടുത്ത് ഒളിവില്‍ കഴിയവെ ആണ് പോലീസിന്റെ പിടിയിലായത്.

ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നും ടോട്ടല്‍ ലോസ് ആയ കാറുകള്‍ എടുത്ത് അതേ നമ്ബറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്ബര്‍ മാറ്റി മാര്‍ക്കറ്റ് വിലക്ക് വില്‍പ്പന നടത്തുകയാണ് ഇയാളുടെ മോഷണ രീതി.  താമരശ്ശേരിയില്‍ സി. ഐ ആയിരുന്ന തിരുവനന്തപുരം സ്വദേശിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ടാറ്റാ ഇന്‍ഡിക്ക കാര്‍ നമ്ബര്‍ മാറ്റി നിലമ്ബൂരില്‍ ഉപയോഗിച്ച്‌ വരുന്നതിനിടയില്‍ പോലീസിന്റെ പിടിയിലായി. പിന്നീട് കോഴിക്കോട് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.

ഗള്‍ഫില്‍ നിന്നും തിരികെ നാട്ടില്‍ വന്നു ഒളിവില്‍ പോവുകയായിരുന്നു. നിലമ്ബൂര്‍ കോടതിയില്‍ കേസിന് ഹാജരാകാതെവന്നതോടെ സലാഹുദിനെ കോടതി പിടികിട്ടാപുളി ആയി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലയിലും, തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം നിലമ്ബൂര്‍ ഡി.വൈ. എസ്. പി. ബെന്നിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വഴിക്കടവ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ രാജീവ് കുമാര്‍, എസ്. ഐ ജയകൃഷ്ണന്‍. പി , സിബിച്ചന്‍. പി. ജെ , എസ്. സി. പി. ഒ സുനു നൈനാന്‍, ഷെരീഫ്, സി. പി. ഒ റിയാസ് അലി, ഉണ്ണികൃഷ്ണന്‍ കൈപിനി, പ്രശാന്ത് കുമാര്‍. എസ്. എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *