0 Comments

കൊച്ചി: മരടില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കല്‍ തങ്കമ്മ ചാക്കോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ് തറയില്‍ വീണ് കിടക്കുകയായിരുന്നു ഇവര്‍.

74 വയസുകാരിയായ തങ്കമ്മ ചാക്കോ ഏറെ നാളായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഉണ്ടായത്. പൊലീസും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി. കാല്‍ വഴുതി വീണ് തല തറയിലിടിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുന്‍പ് മരണം സംഭവിച്ചെന്നാണ് കരുതുന്നത്.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!