0 Comments

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലാണ് നിയമനം. സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയാണ് ജോയി.

ഇലക്‌ട്രോണിക്സ് എഞ്ചിനീയറായിരുന്ന ജോയ് 1987ലാണ് സിവില്‍ സര്‍വീസിലെത്തുന്നത്. പ്രൊവിഡന്റ് കമ്മീഷണര്‍ എന്ന നിലക്കും അദ്ദേഹം മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയിലാണ് ജോയ് സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. അതേസമയം നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി നിയമനം ലഭിച്ചു.

കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. പിഎഫ് കമ്മിഷണറായും പ്രവര്‍ത്തിച്ചു. കവിയും എഴുത്തുകാരനും കൂടിയാണ് വി പി ജോയി.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *