0 Comments

നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ നിന്നും 225 കിലോ കഞ്ചാവ് പിടികൂടി. കേരള-തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന മേല്പാലയിലാണ് സംഭവം.

കന്യാകുമാരി ജില്ലയിലെ മേല്‍പ്പാലക്കു സമീപം മൈലച്ചി വിള വഴി കേരളത്തില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടുര്‍ന്ന് തക്കല നര്‍കോട്ടിക് സെല്ലും, അരുമന പോലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധയില്‍ വഴിയരുകില്‍ ഒരു തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന kl 22 N,4503 എന്ന കേരള രജിസ്ട്രേഷന്‍ ഉള്ള മിനി ലോറിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന 225 കിലോ കഞ്ചാവ് പിടിച്ചെടുത്തു..

ലോറിയില്‍ നിന്നും രക്ഷപെട്ടു എന്ന് കരുതുന്ന 3 പേര്‍ക്കായുള്ള തിരച്ചില്‍ തമിഴ്നാട് പോലീസ് ശക്തമാക്കി. പിടിച്ചെടുത്ത ലോറിയും കഞ്ചാവും തക്കല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *