0 Comments

തിരുവനന്തപുരം: ഇരുപത് വർഷമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പിടികിട്ടാ പുള്ളിയും കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങല്‍ അയ്യപ്പന്‍ പിടിയില്‍. തമിഴ്നാട് തക്കല തൃക്കോല്‍വട്ടം സ്വദേശി ആറ്റിങ്ങല്‍ ബിടിഎസ് റോഡില്‍ സുബ്രഹ്മണ്യവിലാസത്തില്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന വിളിപ്പേരുള്ള ബിജു(50)വിനെയാണ് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.

കടയ്ക്കാവൂര്‍ കൊല്ലമ്ബുഴയില്‍ മണിക്കുട്ടന്‍ വധക്കേസിലെയും തിരുവനന്തപുരം സിറ്റിയില്‍ തിരുവല്ലത്ത് അബ്ദുള്‍ ജാഫര്‍ വധക്കേസിലെയും പ്രധാന പ്രതിയാണ് . ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല, തിരു. മെഡിക്കല്‍ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വധശ്രമ കേസുകള്‍ അടക്കം നിരവധി കേസുകളിലും പിടികിട്ടാപുള്ളിയാണ് .

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!