0 Comments

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്ന് പറഞ്ഞ മന്ത്രി വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ എടുത്ത് പറഞ്ഞാണ് കേരളത്തെ വിമര്‍ശിച്ചത്.

മുഖ്യമന്ത്രി കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് വ്യക്തമാക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാരിന് എസ്ഡിപിഐയുമായി രഹസ്യ ബന്ധമുണ്ടെന്നും മൗലികവാദികളുടെ നാടായി ദൈവത്തിന്‍റെ സ്വന്തം നാട് മാറിയെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെയും നിര്‍മ്മല സീതാരാമന്‍ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നും സര്‍ക്കാരിന് ഈ ചോദ്യങ്ങളില്‍ ഒന്നും വ്യക്തമായ മറുപടി ഇല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഹിന്ദു കൂട്ടക്കൊല നടന്ന മലബാര്‍ കലാപം ആഘോഷമാക്കുന്നുവെന്നും ആരോപിച്ചു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!