0 Comments

ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഇടപാടില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സി.ബി.ഐ മറുപടി നല്‍കിയിരിക്കുന്നത്.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ കൈക്കൂലി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സി.ബി.ഐയുടെ വാദം.

ലൈഫ് മിഷന്‍ കരാര്‍ ലഭിച്ച സന്തോഷ് ഈപ്പന്‍റെ മൊഴിയില്‍ നിന്ന് കൈക്കൂലി ഇടപാടുകള്‍ വ്യക്തമാണെന്നും അന്വേഷണം തുടരണമെന്നും സി.ബി.ഐ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. അതിനാല്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്നും സി.ബി.ഐ മറുപടി സത്യവാങ്മൂലത്തില്‍ സുപ്രിംകോടതിയെ അറിയിച്ചു.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *