0 Comments

കൊല്ലം: മുന്‍ മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്‍ദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണയായി. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും. ഇനി മല്‍സരത്തിനില്ലെന്ന് എ.എ. അസീസ് അറിയിച്ചു.

അതേസമയം, അ​ഞ്ചു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​രി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ഒ​ഴി​കെ​യു​ള്ള​വ​ര്‍ മാ​റി​ നി​ല്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്‌ നേ​താ​വ് ടി.​എ​ന്‍.​പ്ര​താ​പ​ന്‍ എം​പി. ര​ണ്ടു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി മ​ല്‍​സ​രി​ച്ചു തോ​റ്റ​വ​രും സ്ഥാ​നാ​ര്‍​ഥി​യാ​ക​രു​തെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന് അ​യ​ച്ച ക​ത്തി​ല്‍ പ്ര​താ​പ​ന്‍ വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന സീ​റ്റി​ല്‍ 20 ശ​ത​മാ​ന​മെ​ങ്കി​ലും സ്ത്രീ​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്നും പ്ര​താ​പ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!