0 Comments

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ 1.75 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍.  മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അബ്ദുല്‍ മുത്തലിബ് (39) നെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മണ്ണാര്‍ക്കാട്, തെങ്കര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണ് ഇയാള്‍. താഴേക്കോട് കാപ്പുമുഖത്ത് നാന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അട്ടപ്പാടി, തെങ്കര കേന്ദ്രീകരിച്ച്‌ രഹസ്യ കേന്ദ്രങ്ങളില്‍ സംഭരിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് കിലോഗ്രാമിന് 25000 രൂപ മുതല്‍ വിലയിട്ടാണ് ഇടനിലക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നത്. അട്ടപ്പാടി,തെങ്കര ഭാഗങ്ങളിലെ മൊത്തവിതരണക്കാരെ കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരുകയാണെന്നും ഡി വൈ എസ് പി അറിയിച്ചു.

Author

sheejagopinath6@gmail.com

Leave a Reply

Your email address will not be published. Required fields are marked *