0 Comments

ഗു​രു​വാ​യൂ​ര്‍: ഉ​ത്സ​വ​കാ​ല​ത്ത് ക്ഷേ​ത്ര​ദ​ര്‍ശ​ന​ത്തി​നും പ​ഴു​ക്കാ​മ​ണ്ഡ​പ ദ​ര്‍ശ​ന​ത്തി​നും കൂ​ടു​ത​ല്‍ പേ​രെ അ​നു​വ​ദി​ക്കാ​ന്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. വെ​ര്‍ച്വ​ല്‍ ക്യൂ ​പ്ര​കാ​രം പ്ര​തി​ദി​നം 5,000 പേ​രെ അ​നു​വ​ദി​ക്കാ​നും വെ​ര്‍ച്വ​ല്‍ ക്യൂ​വി​ല്‍ തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ത്ത് ബു​ക്കി​ങ് ഇ​ല്ലാ​തെ വ​രു​ന്ന ഭ​ക്ത​ര്‍ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി പ്ര​വേ​ശ​നം ന​ല്‍കാ​നു​മാ​ണ് തീ​രു​മാ​നം.

പ​ഴു​ക്കാ​മ​ണ്ഡ​പ ദ​ര്‍ശ​ന സ​മ​യം നി​ല​വി​ലെ ഒ​രു മ​ണി​ക്കൂ​റി​ന് പ​ക​രം ഒ​ന്ന​ര മ​ണി​ക്കൂ​റാ​ക്കി. ഇ​തി​നു​ള്ള പാ​സ് കി​ഴ​ക്കേ ന​ട​യി​ലെ കൗ​ണ്ട​റി​ല്‍ ല​ഭി​ക്കും.

പ​ള്ളി​വേ​ട്ട, ആ​റാ​ട്ട് ദി​വ​സ​ങ്ങ​ളി​ല്‍ ദീ​പാ​രാ​ധ​ന തൊ​ഴാ​ൻ കൂ​ടു​ത​ല്‍ ഭ​ക്ത​ര്‍ക്ക് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തും. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്കും 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ദ​ര്‍ശ​നം അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര സ​ര്‍ക്കാ​റി​നോ​ട് അ​പേ​ക്ഷി​ക്കും. യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. കെ.​ബി. മോ​ഹ​ന്‍ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!