
കേരളത്തില്‍ സംഘടനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ എഐഎഡിഎംകെയുടെ കേരള നേതാക്കള്‍
ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയടക്കം പത്തിലേറെ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കും എന്നാണ് പാര്‍ട്ടി തീരുമാനം.കേരളത്തിലെ ഏറ്റവും വലിയ മണ്ഡലമായ കോന്നിയില്‍ സിനിമ നിര്‍മാതാവ് ടി.എസ്. ശശിധരൻ പിള്ള (കലഞ്ഞൂർ ശശികുമാർ) എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയാവും എന്ന് ശശികുമാര്‍ ചെന്നൈയിലേക്ക് ഉള്ള യാത്രയില്‍ മാധ്യമങ്ങളോട് പറഞ്ഞു .
നാളെ പാര്‍ട്ടിയുടെ ആസ്ഥാനത്ത് എത്തിച്ചേരുകയും തുടര്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്യും .