0 Comments

അഹമ്മദാബാദ്: മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് സാക്ഷാല്‍ പന്താട്ടമായിരുന്നു.കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ച പന്ത് 118 പന്തില്‍ നിന്ന് രണ്ടു സിക്‌സും 13 ഫോറുമടക്കം 101 റണ്‍സെടുത്തു. ഇന്ത്യന്‍ മണ്ണില്‍ പന്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറിയോടെ 2021-ലെ ടെസ്റ്റിലെ റണ്‍വേട്ടയില്‍ സാക്ഷാല്‍ ഹിറ്റ്മാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും പന്തിനായി.

764 റണ്‍സോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് 2021-ലെ റണ്‍വേട്ടയില്‍ ഒന്നാമന്‍. 2021-ല്‍ കളിച്ച ആറ് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടക്കം 64.37 ശരാശരിയില്‍ 515 റണ്‍സാണ് പന്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *