0 Comments

അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ പിതാവ് മോഹൻദാസ് റോഡപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മഞ്ജുഷ യാത്ര ചെയ്തു അപകടത്തിൽപ്പെട്ട അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി.

2018ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ റോഡ് അപകടം നടന്നത്. എം.സി. റോഡിൽ മഞ്ജുഷയുടെ വാഹനത്തിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മഞ്ജുഷയുടെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റാർ സിംഗർ വേദിയിലാണ് മഞ്ജുഷ ശ്രദ്ധ നേടിയത്.

27 വയസ്സിലാണ് മഞ്ജുഷ മരണപ്പെട്ടത്. പ്രിയദർശനാണ് മഞ്ജുഷയുടെ ഭർത്താവ്. ഒരു മകളുണ്ട്

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *