0 Comments

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലായ ഒമാൻ പൗരന്റെ ജീവൻ രക്ഷിച്ച് റോയൽ ഒമാൻ എയർ ഫോഴ്സ്. അടിയന്തിര ചികിത്സ ആവശ്യമായിരുന്ന ഇദ്ദേഹത്തിന് എയർ ലിഫ്റ്റിങ് വഴിയാണ് എയർ ഫോഴ്സ് അധികൃതർ വിദഗ്ധ ചികിത്സയ്ക്കുള്ള അവസരമൊരുക്കിയത്.

മുസന്തം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രിയാണ് മസ്ക്കറ്റിലെ റോയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

സുൽത്താനേറ്റിലെ മുഴുവൻ പൊതു ജനങ്ങളുടെയും ജീവന് സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *