0 Comments

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ​ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നുവെന്ന്​ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.”കോണ്‍ഗ്രസിനൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം (സിന്ധ്യ) മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ ബി.ജെ.പിയില്‍ അദ്ദേഹം ഒരു ബാക്ക്​ ബെഞ്ചറായി മാറി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്‌ സംഘടനയെ ശക്തിപ്പെടുത്താന്‍ സിന്ധ്യക്ക്​ അവസരമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു – ഒരു ദിവസം നിങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന്​. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു.” -രാഹുല്‍ പറഞ്ഞു.

” എഴുതി വ​ച്ചോളൂ, അദ്ദേഹം ഒരിക്കലും അവിടെ(ബി.ജെ.പിയില്‍) മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം ഇവിടെ(കോണ്‍ഗ്രസില്‍) തിരിച്ചെത്തേണ്ടിവരും.” -എന്ന്​ രാഹുല്‍ പറഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌​ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!