0 Comments

കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ മുംബൈ നഗരത്തില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു.നഗരത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.ഏട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ മുംബൈയിലെ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

മുഖാവരണം ധരിക്കാത്തവരില്‍ നിന്നും ഹാളുകളിലും പമ്പുകളിലും കൂട്ടംകൂടുന്നവരില്‍ നിന്നും പിഴ ഈടാക്കിക്കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കുകയെന്ന് അസ്ലം ഷെയ്ക്ക് വ്യക്തമാക്കി. അതേസമയം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *