0 Comments

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. സംസ്ഥാന ബിജെപിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ്‌ മുഖ്യമന്ത്രിയുടെ രാജി.നാല് വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതില്‍ ബിജെപി നേതൃത്വത്തിന് നന്ദിയറിക്കുന്നതായി രാജിവെച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റാവത്ത് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ രാജ്ഭവനിലെത്തിയ റാവത്ത്‌ ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് രാജികത്ത് കൈമാറി.ഭരണകക്ഷിയായ ബി.ജെ.പിയില്‍ കലാപങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം റാവത്ത് ഡല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്‌. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പരാതി.

പാര്‍ട്ടി എം.എല്‍.എമാര്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന നീരസവും മന്ത്രിസഭ വിപുലീകരണത്തിനായുള്ള മുറവിളികളും കണക്കിലെടുത്ത് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങിന്റെ നേതൃത്വത്തില്‍ നേരത്തെ സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് നേതൃമാറ്റം വരുന്നതായുള്ള സൂചനകള്‍ ശക്തിപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!