0 Comments

ചെന്നൈ: നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ എന്‍ഡിഎ വിട്ടു. സീറ്റ് വിഭജനത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിജയകാന്ത് സഖ്യം ഉപേക്ഷിച്ചത്. 23സീറ്റുകള്‍ വേണമെന്നായിരുന്നു ഡിഎംഡികെയുടെ ആവശ്യം.എന്നാല്‍ വിജയകാന്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമജീവിതത്തിലേക്ക് കടന്നതോടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചെന്നും പതിനഞ്ച് സീറ്റ് മാത്രമേ നല്‍കാന്‍ സാധിക്കുള്ളുവെന്നും എഐഎഡിഎംകെ നിലപാടെടുക്കുകയായിരുന്നു.

പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് വിജയകാന്തിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നു. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണിയുടെ ഭാഗമായേക്കും എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *