0 Comments

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയയ്ക്കാനൊരുങ്ങി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു സമ്മാനിച്ച മൊബൈൽ ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിംകാർഡ് ഉപയോഗിച്ചത് കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്നാണ് ഇവരോട് ഇന്ന് രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. എന്നാല്‍ വിനോദിനി ഹാജരാകാത്ത സാഹചര്യത്തിലാണ്‌ വീണ്ടും നോട്ടിസ് അയയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *