0 Comments

ഹൈദരാബാദ്: കൂടുതല്‍ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് വിവാഹ വേദിയില്‍ ഇറങ്ങാതെ വരന്‍. സ്ത്രീധനം കൂടുതല്‍ നല്‍കാതെ വിവാഹ വേദിയില്‍ എത്തില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.ഇരുപത്തിയാറുകാരനായ സയ്യിദ് അസ്മത്ത് എന്നയാളാണ് വരന്‍. ഹൈദരാബാദിലെ പഹാദിശരീഫിലിള്ള ബാന്‍ക്വിറ്റ് ഹാളിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിനായി വധുവും വീട്ടുകാരും എത്തിയിട്ടും വേദിയിലേക്ക് വരന്‍ എത്തിയില്ല. മണിക്കൂറുകളോളം വരനു വേണ്ടി പെണ്‍കുട്ടിയും വീട്ടുകാരും കാത്തിരുന്നു.വരന്‍ എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹത്തിന് മുമ്ബ് വരന്‍ നിരവധി തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.വരനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *