0 Comments

ഇന്ത്യ നിർമ്മിച്ച അന്തർ വാഹിനി ഐഎൻഎസ് കരഞ്ച് ഇനി നാവികസേനയുടെ ഭാഗം. 1565 ടൺ ഭാരമുണ്ട് ഈ അന്തർവാഹിനിയ്ക്ക്. മുംബൈ മാസഗോൺ കപ്പൽ നിർമ്മാണശാലയിലാണ് കമ്മീഷൻ ചെയ്തത്.സ്കോർപിയർ വിഭാഗത്തിൽപെടുന്ന അന്തർ വാഹിനിയാണ് ഐഎൻഎസ് കരഞ്ച്.

ഡീസൽ ഇലക്ട്രിക്ക് അറ്റാക്ക് അന്തർവാഹിനികളാണ് സ്കോർപിയൻ വിഭാഗത്തിൽ വരുന്നത്. ഇത് ഇന്ത്യയുടെ ഈ വിഭാഗത്തിൽപെടുന്ന മൂന്നാമത്തെ അന്തർ വാഹിനിയാണ്. ഐഎൻഎസ് കൽവാരി, ഐഎൻഎസ് ഖന്ധേരി എന്നിവ ഇപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാണ്. ഇവയും എംഡിഎല്ലിൽ തന്നെയാണ് നിർമ്മിച്ചത്.2005 ൽ ആറ് അന്തർ വാഹിനികൾ നിർമ്മിക്കാനാണ് എംഡിഎല്ലിൽ, ഇന്ത്യ ഓർഡർ നൽകിയത്. ഇപ്പോൾ നാവിക സേനയുടെ ഭാഗമായ ഐഎൻഎസ് കരഞ്ച് വെസ്റ്റേൺ നേവൽ കമാന്റിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!