0 Comments

ബംഗളൂരു:ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും, ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇതുവരെ, സംസ്ഥാനത്ത് 29 പേര്‍ക്ക് ബ്രിട്ടീഷ് വകഭേദം സ്ഥിരീകരിച്ചു. മാര്‍ച്ച്‌ 10 വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം 9,56,801 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 12,379 മരിച്ചു. 9,36,947 പേര്‍ രോഗമുക്തി നേടി. 7,456 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!