0 Comments

ജയ്പൂര്‍: രണ്ടാം വിവാഹത്തിന്​ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് ​ വൈദ്യുതിതൂണിന്​​ മുകളിൽ കയറി 60കാരന്റെ ആത്മഹത്യാഭീഷണി. രാജസ്ഥാനിലെ ദോൽപൂരിലാണ്​ സംഭവം. സോഭരൻ സിങ്ങാണ്​ ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റിന്​ മുകളിൽ കയറി ആത്​മഹത്യ ഭീഷണി മുഴക്കിയത്​.

അഞ്ച്​ മക്കളുടെ പിതാവായ സോഭരൻ സിങ്ങിന്‍റെ ഭാര്യ മരിച്ചിരുന്നു. തുടർന്ന്​ ഇയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, കുടുംബം അതിന്​ സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്​മഹത്യ ഭീഷണി.സോഭരൻ സിങ്​ ഹൈ-ടെൻഷൻ പോസ്റ്റിലേക്ക്​ കയറുന്നത്​ കണ്ടയുടൻ നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചതിനാൽ അനിഷ്​ട സംഭവങ്ങൾ ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *