0 Comments

ഡൽഹി: . ശശി തരൂർ നേമത്ത് സ്ഥാനാർത്ഥിയാകും. തിരുവനന്തപുരം എം പിയായ തരൂരിന് ഇളവ് നൽകാൻ ധാരണയായെന്നാണ് സൂചന.ശശി തരൂരിനോട് ഉടൻ കാണാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനും കേരള രാഷ്ട്രിയത്തിൽ സജീവമാകാൻ ആഗ്രഹമുണ്ട്. തരൂർ നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തരൂർ 12000 വോട്ടുകൾക്ക് ഇവിടെ പിന്നിലായിരുന്നു. എന്നാൽ തരൂർ നിയമസഭയിലേക്ക് മത്സരിക്കുന്നതോടെ സി പി എം – ബിജെപി വോട്ടുകളും സമാഹരിക്കാനാവുമെന്നാണ് കോൺഗ്രസിൻ്റെ പ്രതിക്ഷ. തന്നെയുമല്ല നേമത്ത് ശക്തനായ സ്ഥാനാർത്ഥി വരുന്നത് ബി ജെ പിയെ പ്രതിരോധിക്കാൻ കോൺഗ്രസ് വേണമെന്ന സന്ദേശം നൽകാൻ സഹായിക്കുമെന്ന് ഹൈക്കമാൻഡും കരുതുന്നു. തരൂർ വരുന്നതോടെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!