0 Comments

കണ്ണൂര്‍: സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി ഹൈക്കമാന്‍ഡ്. കെ സുധാകരൻ എം പിയോട് നിരവധി തവണ ചര്‍ച്ച നടത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

സുധാകരനോട് മാത്രമല്ല എല്ലാ എം പിമാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച എല്ലാവരുമായും പ്രാദേശിക നേതൃത്വം സംസാരിക്കുന്നുണ്ട്. സ്‌ക്രീനിങ് കമ്മറ്റിയും സംസ്ഥാന ഇലക്ഷന്‍ കമ്മറ്റിയും സുധാകരന്റെ അഭിപ്രായം തേടിയതായും താരിഖ് അന്‍വര്‍ പറഞ്ഞു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!