0 Comments

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി-20 ഇന്ന് അഹമ്മദാബാദില്‍. വൈകിട്ട് ഏഴിനാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും കാണികളെ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ടിക്കറ്റ് പണം തിരികെ നല്‍കും.

ഒന്നാമത്തെ മത്സരത്തിലേറ്റ തോല്‍വിയുടെ നാണക്കേട് രണ്ടാം മത്സരത്തിലെ ആധികാരിക വിജയത്തിലൂടെ നികത്തിയ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് മൂന്നാം മത്സരത്തിനിറങ്ങുക. ടെസ്റ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിനെ സംബന്ധിച്ചടത്തോളം ഇത് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്.

കഴി‍ഞ്ഞ മത്സരത്തിന്‍റെ അതേരീതിയിലുള്ള പിച്ചായിരിക്കും ഇത്തവണയും അഹമ്മദാബാദ് സ്റ്റേഡിയത്തിലൊരുക്കുക. ‘ടിപ്പിക്കല്‍ ഇന്ത്യന്‍ പിച്ചെ’ന്നാണ് കഴിഞ്ഞ മത്സരത്തിലെ പിച്ചിനെ ഇംഗ്ലണ്ട് ടീം വിശേഷിപ്പിച്ചത്. ടോസ് നേടുന്ന ടീം ബോളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!