0 Comments

ബംഗളൂരു: നഗരത്തിൽ  സൊമാറ്റോ ഡെലിവറി ബോയ് മൂക്കിനിടിച്ചുവെന്ന് പരാതി നല്‍കിയ യുവതിക്കെതിരെ പോലീസ് കേസ്.  ഹിതേഷ ചന്ദ്രാനിക്കെതിരെയാണ്  പൊലീസ് കേസെടുത്തത്.  സൊമാറ്റോ ജീവനക്കാരന്‍ കാമരാജിന്‍റെ പരാതിയിലാണ്  നടപടി. ആക്രമണം, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയാണ് തന്നെ ആദ്യം മര്‍ദ്ദിച്ചതെന്നും ആക്രമണത്തിനിടെ അവരുടെ തന്നെ മോതിരം മൂക്കില്‍ തട്ടിയാണ് പരിക്കേറ്റതെന്നും കാമരാജ്   പറയുന്നു.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തപ്പോള്‍ ഡെലിവറി ബോയ് തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായാണ്  ഹിതേഷ ചന്ദ്രാനി രംഗത്തെത്തിയത്. ആക്രമണത്തില്‍ തന്‍റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായും ഹിതേഷ പറഞ്ഞിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!