0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു. സ്വകാര്യ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് അറിയിച്ചത്. മുന്‍ കാബിനറ്റ് സെക്രട്ടറിയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മോദിയുടെ ഏറ്റവും വിശ്വസ്തനായ സഹായിയുടെ രാജി ധാരാളം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

അതെ സമയം പ്രധാനമന്ത്രിയുടെ കാലാവധി വരെ മുഖ്യ ഉപദേഷ്ടാവിന് കാലാവധിയുണ്ടാകുമെന്നാണ് നിയമന ഉത്തരവിലുണ്ടായിരുന്നത്. നാല് വര്‍ഷം കാബിനറ്റ് സെക്രട്ടറിയായ സിന്‍ഹക്ക് മൂന്ന് തവണ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!