0 Comments

ഇന്ത്യയിൽ ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലഖ്നൌവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

നിങ്ങൾക്ക് മറ്റൊന്നും പറയാനില്ലേ എന്നാണ് രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് പറയുമ്പോൾ ആളുകൾ ചോദിക്കുന്നത്. എന്നാൽ പൂർത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിർത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തത് ഏകീകൃത സിവിൽ കോഡാണെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!