0 Comments

പുന്നയൂർക്കുളം : ചമ്മന്നൂരിൽ തെരുവ് നായക്കളുടെ ആക്രമണത്തിൽ 9 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. ചമ്മന്നൂർ റേഷൻകട റോഡിൽ വലിയകത്ത് അബ്ദുൽനൂറിന്റെ മകൻ അൻസിൽ (7 ) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയോടെ വീടിനു പുറത്തിറങ്ങിയ കുട്ടിയെ എട്ടോളം വരുന്ന നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ചെവിക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനസിലിനെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചമ്മന്നൂരിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.നിരവധി ആടുകളെയും കോഴികളെയും വളർത്തുമൃഗങ്ങളെയും കഴിഞ്ഞ ദിവസങ്ങളിലായി അക്രമകാരികളായ തെരുവുനായ്ക്കൾ കൊന്നൊടുക്കി.

സംഭവത്തിൽ നാട്ടുകാർ ഇടപെട്ട് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ചില സാങ്കേതിക നിയമതടസ്സങ്ങൾ ഉള്ളതിനാലാണ് നടപടിയെടുക്കാൻ കഴിയാത്തതെന്നും വരുംദിവസങ്ങളിൽ വന്ദികരണം ഉൾപ്പെടെയുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്നും പ്രസിഡന്റ് ജാസ്മിൻ ഷഹീർ അറിയിച്ചു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!